എ.ഐ.കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർക്ക് ഉംറ യാത്രയയപ്പും പഠന ക്ലാസും കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി
ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: നിസ്വാർഥമായ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായി കർണാടക സംസ്ഥാന ഭവന വകുപ്പ് മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാൻ എ.ഐ.കെ.എം.സി.സി ബംഗളൂരു വളണ്ടിയർമാർക്ക് സ്പോൺസർ ചെയ്ത ഉംറ തീർഥാടകർക്കുള്ള യാത്രയയപ്പും പഠന ക്ലാസും കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഉംറ തീർഥാടകർക്കുള്ള ബാഗ് വിതരണോദ്ഘാടനം സുൽഫിക്കർ അഹ്മദ് ഖാൻ നിർവഹിച്ചു. ഉസ്താദ് അയ്യൂബ് ഹസനി പഠന ക്ലാസിന് നേതൃത്വം നൽകി. നാസർ നീലസാന്ത്ര, റഹീം ചാവശ്ശേരി, മുസ്തഫ താനറി റോഡ്, എച്ച്.എസ്.ആർ. ബഷീർ, അബ്ദുല്ല മാവല്ലി, ടി.സി. മുനീർ, റഷീദ് മൗലവി, ആൾ സീസൺ മുനീർ, റഹ്മാൻ, ഹാജിബ, പി.എ. അയ്യൂബ് തുടങ്ങിയവര്‍ സംസാരിച്ചു. എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.