representational image
Posted On
date_range Updated On
date_range പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്
ബംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. യെലച്ചനഹള്ളി കാശി നഗർ കെ.എസ് ലേഔട്ടിലാണ് അപകടം. അസം സ്വദേശികളായ ഗൗതം, മൊണ്ഡാൽ എന്നിവരെ ശരീരമാസകലം പൊള്ളലേറ്റനിലയിൽ ഗവ. വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെക്യൂരിറ്റി ജീവനക്കാരായ ഇവർ വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് അപകടം. സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്നതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച കെ.എസ് ലേഔട്ട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.