Posted On
date_range Updated On
date_range പാരച്യൂട്ടിൽനിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്
ബംഗളൂരു: സൈനിക പരിശീലനത്തിനിടെ പാരച്യൂട്ടിൽനിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി ഹള്ളിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിശീലനത്തിന്‍റെ ഭാഗമായി നടത്തിയ ജമ്പില്‍ 50 അടി ഉയരത്തിൽനിന്ന് സൈനികര്‍ വീഴുകയായിരുന്നു.
പ്രാഥമിക ചികിത്സക്കായി സൈനികരെ ബല്ലാരിയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ബല്ലാരിയിലെ ഐ.ടി.ഐ കോളജ് ഗ്രൗണ്ടിൽ സൈനിക ഹെലികോപ്ടറിലാണ് പരിക്കേറ്റ സൈനികരെ ബംഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തു വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.