പെട്ടെന്ന് പണമുണ്ടാക്കാൻ തുവര കൃഷിക്കിടയിൽ കഞ്ചാവ്; കർഷകൻ അറസ്റ്റിൽ, പിടിച്ചെടുത്തത് കോടിയിലേറെ രൂപയുടെ കഞ്ചാവ്

ബംഗളൂരു: വിജയപുര ജില്ലയിൽ കൃഷിയിടത്തിൽ അനധികൃതമായി കഞ്ചാവ് വളർത്തിയ കർഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസവൻ ബാഗേവാഡി താലൂക്കിലെ ദിൻഡവാര ഗ്രാമത്തിൽ ശിവശങ്കർ ജീറിനെയാണ് (ശിവശങ്കരപ്പ ജീർ) ബസവൻ ബാഗേവാഡി പൊലീസ് അറസ്റ്റ് ചെയ്ത്.

ജില്ലയിൽ വരൾച്ചയുടെ തീവ്രത വർധിക്കുകയും വിളകൾ ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയും ചെയ്യുന്നതിനിടെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള അത്യാഗ്രഹത്തിലാണ് കഞ്ചാവ് കൃഷി ചെയ്തതെന്ന് ജീർ പൊലീസിനോട് പറഞ്ഞു. തന്റെ ഭൂമിയിലെ തുവര വിളകൾക്കിടയിലാണ് ഇയാൾ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.

ജില്ല പൊലീസ് മേധാവി ലക്ഷ്മൺ നിംബർഗിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബേഡ ബ്രോ പ്രോഗ്രാമുകളിലൂടെയും ബീറ്റ് ലെവൽ ഉദ്യോഗസ്ഥരിലൂടെയും കർശന ജാഗ്രത പുലർത്തിവരികയായിരുന്നു. ഇതിനിടയിലാണ് കൃഷിയിടത്തിൽ കഞ്ചാവ് വളർത്തുന്നതായി ബീറ്റ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ഡിവൈഎസ്പി ചന്ദ്രകാന്ത് നന്ദറെഡ്ഡി, ഇൻസ്പെക്ടർ ഗുരുശാന്ത ദാസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.

തുവര കൃഷിക്കിടയിൽ വളർത്തിയിരുന്ന 500 ലധികം കഞ്ചാവ് ചെടികൾ പൊലീസ് പിഴുതുമാറ്റി പിടിച്ചെടുത്തു. രാജ്യാന്തര വിപണിയിൽ ഇതിന് ഏകദേശം ഒരു കോടിയിലേറെ രൂപ വിലവരുമെന്ന് അധികൃതർ കണക്കാക്കുന്നു.

Tags:    
News Summary - Over Rs 1 cr ganja in toor field; farmer held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.