ക​ർ​ണാ​ട​ക പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ.അ​ശോ​ക അ​മി​ത് ഷാ​യെ സ​ന്ദ​ർ​ശി​ക്കു​ന്നു

കർണാടക പ്രതിപക്ഷ നേതാവ് അമിത് ഷായെ സന്ദർശിച്ചു

ബംഗളൂരു: കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ അശോക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിച്ചു. സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപറേഷൻ വിഷയം വിശദമായി അമിത്ഷായുടെ ശ്രദ്ധയിൽപെടുത്തിയതായി അശോക മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റിങ് ഓപ്പറേഷനെക്കുറിച്ച് പാർട്ടി വേദിയിൽ ചർച്ച ചെയ്യുമെന്നും പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം നിലപാട് തീരുമാനിക്കുമെന്നും അശോക പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റിംഗ് ഓപ്പറേഷനും നടത്തിയത്അ ശോക അഭിപ്രായപ്പെട്ടു. പിതാവിന് നേരിടേണ്ടി വന്ന അനീതിയിൽ പ്രതിഷേധിച്ച് നഗരവികസന മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ രാജിവെക്കണമെന്ന് അശോക ആവശ്യപ്പെട്ടു.

Tags:    
News Summary - R. Ashoka Meets Amit Shah to Discuss Karnataka Political Developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.