കർണാടക സർക്കാറിന്‍റെ ആസ്ഥാനം ബോംബിട്ട് തകർക്കുന്ന എ.ഐ വിഡിയോ പങ്കുവെച്ചു; ബംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബംഗളൂരു: കർണാടക സർക്കാർ ആസ്ഥാനമായ വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടത്തുന്നതിന്റെ എഐ-നിർമ്മിത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബിഹാർ സ്വദേശിയായ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ അരാരിയ ജില്ല സ്വദേശി ഹസ്രത്ത് അലി ശുഐബാണ് (25) അറസ്റ്റിലായത്. മാസങ്ങളായി ബംഗളൂരുവിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു ശുഐബ്. സംഭവത്തിൽ ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഈ വകുപ്പുകൾ പ്രകാരം പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് സംസ്ഥാനത്തിനെതിരെയോ പൊതുസമാധാനത്തിനെതിരായോ കുറ്റകൃത്യത്തിലേക്ക് നയിച്ചേക്കാമെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഇരു മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ വളർത്താൻ സാധ്യതയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. പ്രതിക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം. വിധാൻ സൗധ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ നൽകിയ പരാതി പ്രകാരമാണ് കേസ്. jnx_king_h_g എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ “വിധാനസഭ ഉഡ് ദിയാ ബം സേ” (വിധാന സൗധ ബോംബ് ഉപയോഗിച്ച് പൊട്ടിത്തെറിച്ചു) എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.

Tags:    
News Summary - Bengaluru Man Arrested Fake Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.