Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ കടത്തി വിൽപന നടത്തിയതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, രണ്ട് മൊബൈൽ ഫോൺ ഹാൻഡ്സെറ്റുകൾ, സുസുക്കി സ്കൂട്ടർ എന്നിവ പൊലീസ് പിടിച്ചെടുത്തു. കലബുറഗി സ്വദേശി ഷെയ്ഖ് സിക്കന്ദർ (22), മംഗളൂരു സ്വദേശി മുഹമ്മദ് തൗഫീഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.