നന്ദിഷ്, ദിവാകർ
മംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മംഗളൂരുവിലെ അർബൻ പ്രോപ്പർട്ടി ഓണർഷിപ് റെക്കോഡ് (യു.പി.ഒ.ആർ) ഓഫിസിലെ സർവേയർ നന്ദിഷിനെയും റിയൽ എസ്റ്റേറ്റ് ഏജന്റായ ദിവാകർ ബെജായെയും ലോകായുക്ത ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സർവേയർക്ക് ആകെ 43,500 രൂപ കൈക്കൂലി ലഭിച്ചതായി ലോകായുക്ത പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറഞ്ഞു. പരാതിക്കാരന്റെ മാതാവ് ഫെബ്രുവരിയിൽ കങ്കനാടി, ബജൽ ഗ്രാമങ്ങളിലുള്ള തന്റെ വസ്തുവിന് സിംഗിൾ-സൈറ്റ് സ്കെച്ചും പ്രോപ്പർട്ടി കാർഡും ലഭിക്കാൻ യു.പി.ഒ.ആർ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.
പിന്നീട് നന്ദിഷ് ഏപ്രിലിൽ ഭൂമി സർവേ നടത്തി, നേരിട്ടുള്ള കൈക്കൂലിയായി 6,500 രൂപയും ബ്രോക്കർ ദിവാകർ ബെജായ് വഴി 20,000 രൂപയും കൈക്കൂലിയായി വാങ്ങി. വീണ്ടും സ്കെച്ചും കാർഡും നിർമിക്കുന്നതിന് നന്ദിഷ് 18,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.ഇതേത്തുടർന്ന് പരാതിക്കാരൻ ലോകായുക്ത ഉദ്യോഗസ്ഥർക്ക് തെളിവ് സഹിതം പരാതി നൽകി. സർവേയർക്കും ബ്രോക്കർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ജൂണിൽ സർവേയർക്ക് ബ്രോക്കർ വഴി 15,000 രൂപ കൈക്കൂലി ലഭിച്ചു. വ്യാഴാഴ്ച പരാതിക്കാരനിൽ നിന്ന് വീണ്ടും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നന്ദിഷ് അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.