Posted On
date_range Updated On
date_range പുനരധിവാസത്തെ എതിർത്ത് ഗോത്രവിഭാഗങ്ങൾ
ബംഗളൂരു: നാഗർഹോളെ ദേശീയോദ്യാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ താമസിക്കുന്ന ഗോത്രവിഭാഗങ്ങളെ പുനരധിവസിപ്പിക്കണമെന്ന നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രദേശത്തുകാർ. ഉത്തരവിലെ യുക്തിയെ ചോദ്യം ചെയ്ത പ്രദേശവാസികൾ, തദ്ദേശ സ്വയം ഭരണ വകുപ്പിന് മുമ്പാകെ മെമ്മോറാണ്ടം സമർപ്പിച്ചു. ദേശീയോദ്യാനങ്ങളിലെ കേന്ദ്ര ഭാഗങ്ങളിൽ താമസിക്കുന്ന 64801 പേരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി 18 സംസ്ഥാനങ്ങളിലെ മുഖ്യ വന്യജീവി വാർഡന്മാർക്ക് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.