Posted On
date_range Updated On
date_range നഗരത്തിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം
ബംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി ഒമ്പതുവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും നിരോധനമേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.