Posted On
date_range Updated On
date_range പ്രിൻസിപ്പലിന്റെ പീഡനമെന്ന്; അസി. പ്രഫ. ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: പ്രിൻസിപ്പലിന്റെ പീഡനത്തെത്തുടർന്നാണത്രെ അസി. പ്രഫസർ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ചു. ബംഗളൂരു എസ്.എസ്.എം ആർവി ഗ്രാജ്വേറ്റ് കോളജിലെ ഷബാനയാണ് ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
പ്രിൻസിപ്പലിന്റെ ചേംബറിൽ പോയതിന് പിന്നാലെ സ്റ്റാഫ് റൂമിലെത്തി ഗുളികകൾ വിഴുങ്ങുകയായിരുന്നു. അവശയായി കിടക്കുന്ന ഷബാനയെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാർ അറിയിച്ചതനുസരിച്ച് തിലക് നഗർ പൊലീസ് സംഭവസ്ഥലവും ഷബാന ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.