ബംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയ പാതയിൽ നവയുഗ ടോൾപ്ലാസയിൽ ലോറിയിടിച്ച് ടോൾബൂത്ത് ജീവനക്കാരൻ മരിച്ചു. ബസവേശ്വരനഗർ സ്വദേശി നാഗരാജാണ് (25) മരിച്ചത്.
ടോളിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം ടോൾ ഗേറ്റിലേക്ക് വരാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ നാഗരാജിനെ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നെലമംഗല പൊലീസ് കേസെടുത്തു. ലോറി ഹുബ്ബള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ലോറി ഉടമക്ക് നോട്ടീസയച്ചതായി പൊലീസ് പറഞ്ഞു. അഞ്ചുമാസം മുമ്പാണ് നാഗരാജ് ടോൾബൂത്തിൽ ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.