കിണറ്റിൽ വീണ പുലി
Posted On
date_range Updated On
date_range കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു
മംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപത്തെ വീട്ടിലെ കിണറിലാണ് പുലി വീണത്. വീടിന് സമീപം കോഴികളുണ്ടായിരുന്നതിനാൽ അവയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി കിണറ്റിൽ വീണതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒന്നരമാസം പ്രായമായ പുലിയാണിത്. താലൂക്ക് വെറ്ററിനറി ഓഫിസർ വാസുദേവ് പുലിയെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.