Posted On
date_range Updated On
date_range ഇലക്ട്രോണിക് സിറ്റി മേഖലയിലിറങ്ങിയ പുലി പിടിയിൽ
ബംഗളൂരു: ഒരാഴ്ചയായി ഇലക്ട്രോണിക് സിറ്റി മേഖലയെ പരിഭ്രാന്തിയിലാക്കിയ പുള്ളിപ്പുലി ഒടുവിൽ വനം വകുപ്പിന്റെ പിടിയിലായി. കഴിഞ്ഞ നാലു ദിവസമായി കെണിയൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ കാത്തിരിക്കുകയായിരുന്നു. വലിപ്പമുള്ള ‘തുംകൂർ കെണിക്കൂട്’ ആണ് സ്ഥാപിച്ചതെന്നും ചൊവ്വാഴ്ച രാത്രിയാണ് പുലി കെണിയിൽ കയറിയതെന്നും ബംഗളൂരു അർബൻ ഡെപ്യൂട്ടി വനം കൺസർവേറ്റർ രവീന്ദ്ര കുമാർ പറഞ്ഞു.
ആൾതാമസം കുറഞ്ഞ ഭാഗത്തുനിന്നാണ് പുലി കെണിയിലായത്. പുലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മാറ്റിയതായും ഡി.സി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.