മംഗളൂരു: കൊങ്കൺ റെയിൽവേ റൂട്ടിൽ ടിക്കറ്റില്ലാത്ത യാത്രക്കാരിൽനിന്ന് നവംബറിൽ മാത്രം 2.33 കോടി രൂപ പിഴ ഈടാക്കി. 1070 പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം നടത്തി 42,965 യാത്രക്കാരെ കണ്ടെത്തിയതായി കെ.ആർ.സി.എൽ വാർത്തക്കുറിപ്പിൽ പറഞ്ഞു. വർഷം മുഴുവൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. 2025 ജനുവരി മുതൽ നവംബർ വരെ കെ.ആർ.സി.എൽ 7843 പ്രത്യേക പരിശോധനകൾ നടത്തി.
ടിക്കറ്റില്ലാത്തവരും അനധികൃതരുമായ 2,90,786 യാത്രക്കാരെ കണ്ടെത്തി 17.83 കോടി രൂപ പിഴ ഈടാക്കി. കൊങ്കൺ റെയിൽവേ ലൈനിൽ യാത്ര ചെയ്യുന്നതിന് മുമ്പ് അംഗീകൃത ടിക്കറ്റുകൾ വാങ്ങുന്നത് ഉറപ്പാക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ യാത്രക്കാരോട് അഭ്യർഥിച്ചു. ഇത് സഹയാത്രക്കാർക്ക് അസൗകര്യവും സർവിസുകളിൽ തടസ്സവും ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്ന് പറഞ്ഞു.
കൊങ്കൺ റെയിൽവേ ശൃംഖലയുടെ എല്ലാ ഭാഗങ്ങളിലും വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് കെ.ആർ.സി.എൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.