Posted On
date_range Updated On
date_range ടിക്കറ്റില്ലാ യാത്ര: പിഴയീടാക്കിയത് 5.39 ലക്ഷം
ബംഗളൂരു: കർണാടക ആർ.ടി.സിയുടെ അന്തർജില്ല-അന്തർ സംസ്ഥാന റൂട്ടുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്ന് ഡിസംബർ മാസത്തിൽ ഈടാക്കിയത് 5,39,548 രൂപ. 43863 ബസുകളിലാണ് പരിശോധന നടത്തിയത്.
പോക്കറ്റടി, മോഷണം എന്നിവയുമായി ബന്ധപ്പെട്ട് 3274 കേസുകളും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 3340 കേസുകളും കണ്ടെത്തി. പോക്കറ്റടി, മോഷണ കേസുകളിൽ 77,577 രൂപ പിടിച്ചെടുത്തു. ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.