Posted On
date_range Updated On
date_range ‘തെരുവിൽ കണ്ടത്’ പുസ്തക അവലോകനം ഇന്ന്
ബംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ഉൾക്കഥ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പുസ്തക അവലോകന പരിപാടി ഞായറാഴ്ച നടക്കും. രാവിലെ പത്തു മുതൽ ജീവൻ ഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ നിരൂപകൻ ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തും.
മുഹമ്മദ് കുനിങ്ങാട് രചിച്ച ‘തെരുവിൽ കണ്ടത്’ എന്ന ചെറുകഥ സമാഹാരം അവലോകനം ചെയ്യും. ചെറുകഥയുടെ ഏറ്റവും പുതിയ ആഖ്യാനവഴികൾ അനാവരണം ചെയ്യുന്ന പരിപാടിയിൽ ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംവദിക്കും. കാവ്യാലാപനം, സർഗസംവാദം എന്നിവ അനുബന്ധമായി നടക്കും. ഫോൺ: 9945304862, 9448574062.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.