ബംഗളൂരു: ഗേറ്റഡ് കമ്യൂണിറ്റി എന്ന സങ്കൽപമില്ലെന്നും റോഡുകൾ അവിടെ താമസിക്കുന്നവർക്ക് മാത്രമായി ചുരുക്കാനാകില്ലെന്നും കർണാടക ഹൈകോടതി. ബെലന്തൂർ ഔട്ടർ റിങ് റോഡിലെ ശ്രീലക്ഷ്മി വെങ്കടേശ്വര ടവേഴ്സ് ഉടമ പബ്ബ റെഡ്ഡി കൊണ്ടരാമ റെഡ്ഡിക്കെതിരെ ദ ഉപകാർ റസിഡൻസസ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
പ്രസ്തുത കേസിൽ ഹൈകോടതിയുടെ സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷൻ ബെഞ്ച്, ഒരു തവണ ഭരണസ്ഥാപനങ്ങൾക്ക് ഭൂവുടമയോ ഡെവലപേഴ്സോ കൈമാറിയ ഭൂമിയിൽ പിന്നീട് ഒരവകാശവും അവർക്ക് ഉന്നയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. തങ്ങളുടേത് ഒരു ഗേറ്റഡ് കമ്യൂണിറ്റിയാണെന്നും അതിലെ റോഡ് അവിടത്തെ താമസക്കാർക്ക് മാത്രമായി ഉപയോഗിക്കാനുള്ളതാണെന്നുമായിരുന്നു റെഡ്ഡിയുടെ വാദം.
കേസിൽ 2022 നവംബർ 29 ന് വിധിപറഞ്ഞ സിംഗിൾ ജഡ്ജ് ബെഞ്ച്, ഗേറ്റഡ് കമ്യൂണിറ്റി എന്ന സങ്കൽപമില്ലെന്നും പൊതുജനങ്ങൾ റോഡ് ഉപയോഗിക്കുന്നതിൽനിന്ന് റെഡ്ഡിക്ക് അവരെ തടയാൻ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിനെ റെഡ്ഡി സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.