Posted On
date_range Updated On
date_range പബിലേക്ക് പോയ യുവതി കൂട്ടമാനഭംഗത്തിന് ഇരയായെന്ന് പരാതി
ബംഗളൂരു: പബിലേക്ക് പോയ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. ബംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയാണ് പരാതി നൽകിയത്. കോറമംഗലയിലാണ് സംഭവം. പബിലെത്തിയശേഷം പിന്നീടൊന്നും ഓർമയില്ലെന്നും പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ അപരിചിതമായ വീട്ടിലായിരുന്നെന്നും യുവതി പറഞ്ഞു. അഡുഗോഡിക്ക് സമീപം ദേവഗൗഡ ലേഔട്ടിലേക്കാണ് യുവതിയെ കൊണ്ടുപോയത്. തുടർന്ന് സമീപത്തെ വീട്ടിൽ ചെന്ന് സഹായം തേടിയതോടെ അവർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോറമംഗല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.