മല്ലേശ്വരത്ത് നടക്കുന്ന നിലക്കടല മേള
ബംഗളൂരു: മല്ലേശ്വരത്ത് നടക്കുന്ന നിലക്കടല മേള (കടലയ്ക്കായ് പരിഷെ) തിങ്കളാഴ്ച അവസാനിക്കും. കാടുമല്ലികാർജുന ക്ഷേത്രപരിസരത്താണ് മേള. സമീപ ജില്ലകളിൽനിന്ന് ഉൾപ്പെടെയുള്ള കർഷകരാണ് വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള കടലകളും വിഭവങ്ങളും മേളയിൽ വിൽക്കുന്നത്. നേരത്തേ ബസവനഗുഡി ബുൾ ക്ഷേത്രപരിസരത്ത് മാത്രമുണ്ടായിരുന്ന മേള അഞ്ചുവർഷം മുമ്പാണ് മല്ലേശ്വരത്തും തുടങ്ങിയത്. അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയും മേളയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.