എൻ.എസ്.എസ് കർണാടക ബേഗൂർ റോഡ് കരയോഗം ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തു നടത്തിയ ആറ്റുകാൽ പൊങ്കാല

ഭക്തിയുടെ നിറവിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല

ബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് ഭക്തർ.

തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരം

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂനിയന്‍റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരാങ്കണത്തിൽ പത്താമത് ആറ്റുകാൽ പൊങ്കാല മഹോത്സവം ആഘോഷിച്ചു. യൂനിയൻ പ്രസിഡന്‍റ് എൻ. ആനന്ദൻ, സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, വൈസ് പ്രസിഡന്‍റും പൊങ്കാല കമ്മിറ്റി ചെയർമാനുമായ എൻ. വത്സൻ, ബോർഡ് മെമ്പർ എ.ആർ. രാജേന്ദ്രൻ, പൊങ്കാല കമ്മിറ്റി കൺവീനർ സനിൽ കുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. കൗൺസിലർമാർ, വനിത സംഘം-യൂത്ത് വിങ് ഭാരവാഹികൾ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂനിയന്‍റെ നേതൃത്വത്തിൽ തമ്മനഹള്ളി ശ്രീനാരായണ നഗർ ഗുരു മന്ദിരാങ്കണത്തിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം

 

ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം

എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിന്‍റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പുലർച്ചെ നാല് മുതൽ പ്രതേക പൂജകൾക്ക് ശേഷം രാവിലെ 10.20 ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു തുടക്കമായി.

എൻ.എസ്.എസ് കർണാടക വൈസ് ചെയർമാന്മാരായ എം.എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, ട്രെഷറർ പി.കെ. മുരളീധരൻ, വെൽഫയർ സെക്രട്ടറി ബിജു പി. നായർ, മന്നം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് ആർ. വിജയൻ നായർ എന്നിവർ പൊങ്കാലക്ക് ആശംസ അർപ്പിച്ചു.

800ൽ അധികം വനിതകൾ പൊങ്കാലയിൽ പങ്കെടുത്തു. കരയോഗം പ്രസിഡൻറ് പി.ആർ. ഉണ്ണികൃഷ്‍ണൻ, സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ എൻ.എസ്. വിക്രമൻ പിള്ള, കൺവീനർ ബിജിപാൽ നമ്പ്യാർ, ധനേഷ് കുമാർ, മുരളിമോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, ആർ. ആനന്ദൻ, കെ. കൃഷ്ണൻ കുട്ടി, പദ്മകുമാർ, കെ.പി. രാജീവൻ, സന്തോഷ് കുമാർ, ജയപാലൻ, വി. രാമചന്ദ്രൻ എന്നിവര്‍ നേതൃത്വം നൽകി. അന്നദാനവും നൻമ അസോസിയേഷന്‍റെ നേതൃത്വത്തിൽ കുടിവെള്ളവിതരണവും നടത്തി.

എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിന്‍റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം

 

വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രം

വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് രാവിലെ 9.45ന് പൊങ്കാല അർപ്പണം നടന്നു. കൈരളി കലാസമിതി അധ്യക്ഷൻ സുധാകരൻ രാമന്തളിയും സെക്രട്ടറി പി.കെ. സുധീഷും ഭദ്രദീപം തെളിയിച്ചു. ഒ. പീതാംബരൻ, നാഗരാജ് വിദ്യാരാജൻ, ജയശ്രീ രാജേന്ദ്രൻ, സിനി ശ്രീജിത്ത്, നീതു ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രത്തിൽ നടന്ന ആറ്റുകാൽ പൊങ്കാലയില്‍ പങ്കെടുത്തവര്‍ 

 

Tags:    
News Summary - Pongala to Goddess Attukal in full devotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.