ബംഗളൂരു: മനുഷ്യനെ വിഭജിക്കുന്ന നിഷ്ഠൂരമായ ജാതിവ്യവസ്ഥയാണ് എല്ലാ പുരോഗതിയിൽ നിന്നും രാജ്യത്തെ പുറകോട്ടടിക്കുന്നതെന്ന് മലയാളം സർവകലാശാല അധ്യാപകനും പരീക്ഷ കൺട്രോളറും നോവലിസ്റ്റുമായ ഡോ. സി. ഗണേഷ് അഭിപ്രായപ്പെട്ടു. ബംഗളൂർ കവിക്കൂട്ടം സംഘടിപ്പിച്ച കെ.ആർ. കിഷോറിന്‍റെ ‘ഡോ. ബി. ആർ അംബേദ്കർ ജീവിതവും ദർശനവും’ എന്ന ജീവചരിത്രവും ‘നാടുറങ്ങാത്ത നാടക രാവുകൾ’ എന്ന നോവലും പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ.സി. ഗണേഷ് പ്രകാശനം നിർവഹിച്ചു. ബി.എസ്. ഉണ്ണികൃഷ്ണൻ ടി. എം. ശ്രീധരൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സുധാകരൻ രാമന്തളി ചർച്ച ഉദ്ഘാടനം ചെയ്തു. നവീൻ. എസ്. പുസത കാവലോകനം നടത്തി. ബി. എസ്. ഉണ്ണികൃഷ്ണൻ, ടി. എം. ശ്രീധരൻ, രാജൻ ജേക്കബ്, പുസ്തകങ്ങളുടെ പ്രസാധകൻ മൈത്രി ബുക്സ് ഡയറക്ടർ ലാൽസലാം, ജെ. എം. ജയചന്ദ്രൻ, സിന കെ. എസ്, ഡോ.പ്രേംരാജ്, ഷംസുദ്ദീൻ കൂടാളി, നാസർ നീലസാന്ദ്ര, ഗീത നാരായണൻ, സന്തോഷ് തൈക്കാട്ടിൽ, കെ.പി. ശശിധരൻ, രഞ്ജിത്, തങ്കച്ചൻ പന്തളം, മുഹമ്മദ് കുനിങ്ങാട്, രതി സുരേഷ്, അനീസ് സി.സി.ഒ, ടോണി തുടങ്ങിയവർ സംസാരിച്ചു. വി.കെ. വിജയൻ നാടക ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥകർത്താവ് കെ.ആർ. കിഷോർ മറുമൊഴി പ്രഭാഷണം നടത്തി. രമ പ്രസന്ന പിഷാരടി സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.