പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനപരിപാടിയിൽനിന്ന്
ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ ഇന്ന് സംഘടിപ്പിച്ച പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടിയുടെ 13-ാമത് വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അമ്പതോളം കവികൾ പരിപാടിയിൽ കവിതകൾ ആലപിച്ചു..
ഭാഷകളുടെ വൈവിധ്യവും സാഹിത്യത്തിന്റെ ഏകതയും ഉയർത്തിക്കാട്ടിയ കവിതകൾ സദസിനെ ആകർഷിച്ചു. ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രശസ്ത കന്നഡ കവി "ചുടുക്ക് ചക്രവർത്തി" എന്നറിയപ്പെടുന്ന . എച്ച്. ഡുണ്ടിരാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത തമിഴ് കവയിത്രി ഡോ. വടിവഴഗി ദേവസഹായം മുഖ്യാതിഥിയായി പങ്കെടുത്തു. തൊദൽനുടി മാസികയുടെ 13-ാമത് വാർഷിക പതിപ്പ് ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ. ന. ദാമോദരശെട്ടി പ്രകാശനം ചെയ്തു. കുട്ടികളിൽ മാതൃഭാഷാ സ്നേഹവും വായനാശീലവും വളർത്തുന്നതിൽ തൊദൽനുടി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സാഹിത്യത്തിനും ഭാഷാ സൗഹൃദത്തിനും പുതിയ ദിശാബോധം നൽകുന്ന വേദിയായി പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമം മാറിയതായി ഡുണ്ടിരാജ് അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളിലെ കവികളുടെ സാന്നിധ്യവും അവതരണങ്ങളും പരിപാടിക്ക് പ്രത്യേക ഭംഗി പകർന്നു. പി.ഗീത, അർച്ചന സുനിൽ, സിന.കെ.എസ്, അനിതാ എസ്.നാഥ്, പ്രദീപ് കുമാർ മാരിയിൽ, വിന്നീ ഗംഗാധരൻ മുതലായവർ മലയാളം കവിതകൾ അവതരിപ്പിച്ചു.
സെക്രട്ടറി ശ്രീ കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡോ. മലർവിളി തമിഴ്കവിതകളുടേയും ശ്രീമതി മായാ ബി. നായർ, മലയാളം കവിതകളുടേയും ഡോ. മാല്യാദ്രി തെലുങ്ക് കവിതകളുടേയും ഡോ.ബി.എസ്.ശിവകുമാർ തുളുകവിതകളുടേയും അവലോകനം ചെയ്തു സംസാരിച്ചു. പ്രൊ. രാകേഷ് വി. എസ്. പരിപാടി നിയന്ത്രിച്ചു. എക്സിക്യൂട്ടീവ് മെമ്പർ റെബിൻ രവീന്ദ്രൻ ആണ് പരിപാടി അത്യുത്തമമായി കോർഡിനേറ്റ് ചെയ്തത്.
ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ അപൂർവ സംഗമമായി മാറിയ ഈ പരിപാടി പങ്കെടുത്ത കവികളുടെയും സാഹിത്യസ്നേഹികളുടെയും പ്രശംസ ഏറ്റുവാങ്ങി. വിവിധ ദ്രാവിഡ ഭാഷകളിലെ കവികളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച ഈ പരിപാടി ഡി.ബി.ടി.എയുടെയും തൊദൽനുടിയുടെയും ഡി.ബി.ടി.എ യുടേയും ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഈ കവി സംഗമം മാറിയിരിക്കുന്നൂ എന്ന് പ്രസിഡൻ്റ് ഡോ.സുഷമാശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.