അവിനാഷ്
മംഗളൂരു: ദേശീയപാത 66ലെ ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം വെള്ളിയാഴ്ച അർധരാത്രി ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച് കത്തിനശിച്ചു. പരിചയക്കാരന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തശേഷം ഉദ്യാവരിൽനിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാ മെഡിക്കൽ വിദ്യാർഥിയായ അവിനാഷ്. ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൂർണമായി കത്തിനശിച്ച ലോറിയുടെ അടിയിൽനിന്ന് ബൈക്ക് കണ്ടെടുത്തു. കൗപ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.