ഡോ. ​ഉ​മാ ശ​ങ്ക​ർ, പ്രോ​കാം ഇ​ന്‍റ​ര്‍ നാ​ഷ​ന​ല്‍ ജോ​യ​ന്‍റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി​വേ​ക് സി​ങ്, ഹ്യൂ ​ജോ​ൺ​സ്, ഡോ. ​വി​വേ​ക് ​​ജ​വാ​ലി എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍

ടി.​സി.​എ​സ്. വേ​ൾ​ഡ് 10കെ ​ബം​ഗ​ളൂ​രു; മ​ത്സ​ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു

ബം​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ടി.​സി.​എ​സ്. വേ​ൾ​ഡ് 10കെ ​ബം​ഗ​ളൂ​രു മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ഘ​ട​ക​രാ​യ ‘പ്രോ​കാം ഇ​ന്‍റ​ര്‍നാ​ഷ​ന​ൽ’ മ​ണി​പ്പാ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ഫീ​ൽ​ഡ് മാ​ർ​ഷ​ൽ സാം ​മ​നേ​ക്ഷാ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മ​ത്സ​ര​ങ്ങ​ള്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 36,000ത്തി​ല​ധി​കം മ​ത്സ​രാ​ര്‍‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​തി​ല്‍ 11000 പേ​ര്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​ത്സ​രാ​ര്‍ഥി​ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ള്‍സൂ​റി​ന് ചു​റ്റു​മു​ള്ള യു​ടേ​ണ്‍ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി എ​ന്ന് ഹ്യൂ ​ജോ​ൺ​സ് പ​റ​ഞ്ഞു. ഐ.​സി​യു സൗ​ക​ര്യ​വും 30 കി​ട​ക്ക​ക​ളു​മു​ള്ള മി​നി ഹോ​സ്പി​റ്റ​ല്‍ സൗ​ക​ര്യം വേ​ദി​യി​ൽ സ്ഥാ​പി​ക്കും. മ​ത്സ​രം ന​ട​ക്കു​ന്ന വ​ഴി​ക​ളി​ല്‍ ഒ​ന്നി​ല​ധി​കം മെ​ഡി​ക്ക​ൽ സ്റ്റേ​ഷ​നു​ക​ൾ, 10 ആം​ബു​ല​ൻ​സു​ക​ൾ, 10 മെ​ഡി​ക്സ് ബൈ​ക്കു​ക​ള്‍, ഒ​രു സ​ഞ്ച​രി​ക്കു​ന്ന ഐ.​സി​യു, ക​മാ​ന്‍ഡി​ങ് സെ​ന്‍റ​ര്‍ എ​ന്നി​വ ഒ​രു​ക്കും.

ആം​ബു​ല​ന്‍സ് ജി.​പി.​എ​സ് ക​ണ​ക്ട് ചെ​യ്ത​തി​നാ​ല്‍ ലൊ​ക്കേ​ഷ​ന്‍ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടു പി​ടി​ക്കാ​നും പ​രി​ക്കേ​റ്റ​വ​ര്‍ക്ക് ഉ​ട​ന്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. കൂ​ടാ​തെ ഇ​വ നി​യ​ന്ത്രി​ക്കാ​ന്‍ 250-ല​ധി​കം മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ബം​ഗ​ളൂ​രു കാ​ർ​ഡി​യാ​ക് സ​യ​ൻ​സ​സ് ചെ​യ​ർ​മാ​നും ടി.​സി.​എ​സ്.10​കെ 2026 മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​വേ​ക് ​​ജ​വാ​ലി പ​റ​ഞ്ഞു. ഡോ. ​ഉ​മാ ശ​ങ്ക​ർ, പ്രോ​കാം ഇ​ന്‍റ​ര്‍ നാ​ഷ​ന​ല്‍ ജോ​യി​ന്‍റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി​വേ​ക് സി​ങ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് 10കെ, ​ഓ​പ​ൺ 10കെ, ​സീ​നി​യ​ർ സി​റ്റി​സ​ൺ​സ് റ​ൺ, മ​ജ്ജ റ​ൺ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രം ന​ട​ക്കും. 

Tags:    
News Summary - TCS World 10K Bengaluru; Competition procedures explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.