Posted On
date_range Updated On
date_range താലൂക്ക് ഓഫീസ് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ
മംഗളൂരു: അജെകർ താലൂക്ക് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരനെ വെള്ളിയാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേഡ്-ഒന്ന് അസിസ്റ്റന്റ് കെ.വി.നിസാമുദ്ദീനാണ് അറസ്റ്റിലായത്.
ഹിർഗണ സ്വദേശി നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ 5000 രൂപയാണ് നിസാമുദ്ദീൻ കൈക്കൂലി ആവശ്യപ്പെട്ടത്. 4000 ഇതിനകം നൽകിയിരുന്നു. ബാക്കി നൽകും മുമ്പ് പരാതിക്കാരൻ ലോകായുക്തയെ വിവരം അറിയിക്കുകയായിരുന്നു. ലോകായുക്ത അടയാളപ്പെടുത്തി നൽകിയ പണം കൈമാറുന്നതിനിടെ പിടി വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.