ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സംഘടിപ്പിക്കുന്ന ‘സുവർണ സംഗമം 2024’ ഞായറാഴ്ച രാവിലെ 10 മുതൽ ലിംഗരാജപുരം കാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും.
കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ ബി.ബി.എം.പി പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി, സാങ്കി പ്രസാദ്, ഭീമ ജ്വല്ലറി എം.ഡി വിഷ്ണു കെ. ഭട്ട്, സിജീഷ് പി. ശങ്കരൻ, കെ.കെ. സുധീഷ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സംവിധായകനും നടനുമായ രമേഷ് പിഷാരടി എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികളും സന്നിഹിതരാകും.
മെഗാ പ്രോഗ്രാമിൽ ഔസേപ്പച്ചൻ നയിക്കുന്ന സംഗീതവിരുന്നും പിന്നണി ഗായിക രാജലക്ഷ്മി, നിഖിൽ രാജ്, അപർണ, നസീർ മിന്നലെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഫ്യൂഷനും ഉണ്ടായിരിക്കും.
അംഗങ്ങളുടെ മക്കൾക്കുള്ള ഹരീഷ് മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. 2016ൽ ബാംഗ്ലൂർ ഈസ്റ്റ് സോൺ ആരംഭിച്ച ചാരിറ്റി ക്ലിനിക്കായ സുവർണ ക്ലിനിക്കിന്റെ വികസനം മുൻനിർത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ നെൽസൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9900438173, 8618184467.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.