യു.എസ് കോൺസൽ ജനറൽ മൈസൂരു കൊട്ടാരം സന്ദർശിച്ചു

മൈസൂരു: യുനൈറ്റഡ് സ്റ്റേറ്റ്സ് കോൺസൽ ജനറൽ മരിയാന എൽ. നെയ്‌സുലർ പ്രതിനിധി സംഘത്തോടൊപ്പം മൈസൂരു കൊട്ടാരം സന്ദർശിച്ചു. മൈസൂരു കൊട്ടാരം മഹാരാജാവും മൈസൂരു-കുടക് എംപിയുമായ യദുവീർ വോഡിയാറിനെയും ഭാര്യ ത്രിഷിഖ കുമാരി വോഡിയാറിനെയും സംഘം കണ്ടു.

മൈസൂരു രാജ്യത്തിന്റെ ചരിത്രത്തേയും സാംസ്കാരിക പൈതൃകത്തേയും കുറിച്ച് ദമ്പതികൾ സന്ദർശകരോട് സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ചും സാംസ്കാരിക വിനിമയത്തിനും സഹകരണത്തിനുമുള്ള സാധ്യതകളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി. മൈസൂരുവിന്റെ പൈതൃകവും പാരമ്പര്യങ്ങളും അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു ഈ സന്ദർശനമെന്ന് യദുവീർ പറഞ്ഞു.

Tags:    
News Summary - US Consul General visits Mysore Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.