Posted On
date_range Updated On
date_range റെയിൽവേ ട്രാക്കിൽ പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു
ബംഗളൂരു: വൈറ്റ്ഫീൽഡിൽ റെയിൽവേ ട്രാക്കിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു. ഹൂഡിയിലെ ആഡംബര അപ്പാർട്മെന്റിലെ താമസക്കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
15കാരനായ ആൺകുട്ടിക്കൊപ്പം കഴിഞ്ഞ നവംബർ 25ന് വൈറ്റ്ഫീൽഡ് സാറ്റലൈറ്റ് ഗുഡ്സ് ടെർമിനലിന് സമീപം ട്രാക്കിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും ട്രാക്കിലെ ഹൈടെൻഷൻ ലൈനിന് സമീപം എത്തിയതാണ് പൊള്ളലേൽക്കാനിടയായതെന്ന് സംശയിക്കുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 14കാരി മരണത്തിന് കീഴടങ്ങി.
ആൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.