ബംഗളൂരു: നിരവധി കല സാംസ്ക്കാരിക പരിപാടികള്‍ക്കും പ്രതിഷേധപ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഫ്രീഡം പാർക്കിനുള്ളിലെ തെരുവ് നായ്ക്കൾ ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. രാവിലെയും വൈകീട്ടുമായി നൂറുകണക്കിന് ആളുകൾ ദിവസവും ഇവിടം സന്ദർശിക്കുന്നു.
പാർക്കിനകത്തെ വേലിയുടെ വെൽഡിങ് തകർന്നതിനാൽ മെജസ്റ്റിക് പ്രദേശത്തെ നായ്ക്കള്‍ക്ക് പാര്‍ക്കിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം. 40ലധികം തെരുവ് നായ്ക്കൾ നിത്യവും പാര്‍ക്കില്‍ ചുറ്റിത്തിരിയുന്നു. പാര്‍ക്ക് സന്ദർശിക്കാൻ വരുന്ന കാൽനടയാത്രക്കാരെയും വിനോദസഞ്ചാരികളെയും അവ ആക്രമിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു. അടുത്തിടെ രണ്ട് വിദ്യാര്‍ഥികളെ നായ്ക്കള്‍ ആക്രമിച്ചതായി സേവ് ഫ്രീഡം പാർക്ക് പ്രതിഷേധ സമിതി പ്രസിഡന്‍റ് ഗണ്ഡാസി സദാനന്ദ സ്വാമി പറഞ്ഞു. 22 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലം സെൻട്രൽ ജയിൽ മാറ്റിസ്ഥാപിച്ചതിന് ശേഷം ഒരു പാർക്കാക്കി മാറ്റുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് പാർക്കിനുള്ളിലെ വികസന പ്രവർത്തനങ്ങൾക്കായി ഏകദേശം അഞ്ചു കോടിയിലധികം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പാര്‍ക്കിന്‍റെ അവസ്ഥ ശോചനീയമാണ്. ആളുകള്‍ നടക്കുന്ന ട്രാക്കിൽ വെള്ളം കെട്ടിക്കിടക്കുന്നു. നിലവാരമില്ലാതെയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രസിഡന്‍റ് പറഞ്ഞു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാർക്കിൽ ജി.ബി.എ നിർമിക്കുന്ന നടപ്പാത നിര്‍മ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. പാര്‍ക്ക് ഇരുട്ടിലായിട്ട് നിരവധി നാളുകളായി.
തെരുവ് നായ്ക്കളെ പാർക്കിൽ നിന്ന് ജി.ബി.എ എത്രയും മാറ്റുമെന്ന് സന്ദര്‍ശകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബംഗളൂരുവിലെ പ്രധാനസ്ഥലത്ത് ഈ സ്ഥിതിയാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് സന്ദര്‍ശകര്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.