ശിവസേന പ്രവർത്തകരെ അതിർത്തിയിൽ പൊലീസ് തടയുന്നു
ബംഗളൂരു: കന്നട രാജ്യോൽസവ ദിനത്തിൽ മഹാരാഷ്ട്രയിൽനിന്ന് ബെളഗാവി ജില്ലയിൽ പ്രവേശിക്കാൻ ശ്രമിച്ച ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. 50 പ്രവർത്തകരെയാണ് കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ മഹാരാഷ്ട്ര പൊലീസ് തടഞ്ഞത്. മഹാരാഷ്ട്ര അനുകൂല രാഷ്ട്രീയ സംഘടനയായ മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്) കന്നട രാജ്യോത്സവദിനം കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ശിവേസനക്കാർ ബെളഗാവിയിൽ എത്താൻ ശ്രമിച്ചത്. ഇവർ മഹാരാഷ്ട്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. മറാത്തി സംസാരിക്കുന്ന അതിർത്തിപ്രദേശത്തെ 840 ഗ്രാമങ്ങളെ മഹാരാഷ്ട്രയോട് ചേർക്കുന്ന കാര്യത്തിൽ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്നായിരുന്നു മുദ്രാവാക്യം. തുടർന്ന് ഇവർ ദേശീയപാത 48 സ്തംഭിപ്പിക്കാൻ ശ്രമം നടത്തിയതോടെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മഹാരാഷ്ട്രയിലെ നിരവധി നേതാക്കളെ കരിദിനാചരണത്തിൽ പങ്കെടുക്കാൻ എം.ഇ.എസ് ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.