Posted On
date_range Updated On
date_range ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന്: വാർഡൻ അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിലേക്ക് സിഗരറ്റും മയക്കുമരുന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ വാർഡനെ അറസ്റ്റ് ചെയ്തു. ഹൈ സെക്യൂരിറ്റി ഫെസിലിറ്റിയിലെ വാർഡനായി നിയമിതനായ രാഹുൽ പാട്ടീലാണ് അറസ്റ്റിലായത്.
കർണാടക സംസ്ഥാന വ്യവസായിക സുരക്ഷ സേന (കെ.എസ്.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർ പരിശോധനക്കിടെ ഡോർ-ഫ്രെയിം മെറ്റൽ ഡിറ്റക്ടർ ആവർത്തിച്ച് ബീപ് ചെയ്യാൻ തുടങ്ങിയപ്പോൾ സംശയം തോന്നിയതിനെത്തുടർന്നാണ് പിടിവീണത്. ശാരീരിക പരിശോധനയിൽ രണ്ട് സിഗരറ്റ് പാക്കറ്റുകളും ഒരു മയക്കുമരുന്ന് വസ്തുവും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാട്ടീലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.