മംഗളൂരു: ഡെന്നിസ് ഡി'കുൻഹ ആൻഡ് മേരി ഡി'കുൻഹ മെമ്മോറിയൽ കവിത ട്രസ്റ്റ് 2025ലെ മികച്ച കവിത പുസ്തക സമ്മാനം പ്രഖ്യാപിച്ചു. ഫെൽസി ലോബോ, ഡെറെബെയ്ൽ, അവരുടെ കവിതാസമാഹാരമായ പാൽവ പോണ്ടിന് 25,000 രൂപയും ഒരു മെമന്റോയും അടങ്ങുന്ന സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 11ന് സെന്റ് അലോഷ്യസിന്റെ (ഡീംഡ് ടു.ബി യൂനിവേഴ്സിറ്റി) പീസ് പാർക്കിൽ നടക്കുന്ന 20ാമത് കവിത ഫെസ്റ്റിൽ സമ്മാനിക്കും. ഫെൽസി ലോബോയുടെ കവിതകൾ അനീതിക്കും അസമത്വത്തിനുമെതിരെ നിർഭയമായി നിലകൊള്ളുന്നു. കവി ആൻഡ്രൂ എൽ. കുൻഹ, എഴുത്തുകാരൻ കിഷൂ ബർകൂർ, വില്യം പൈസ് എന്നിവരടങ്ങുന്ന ജൂറിയാണ് തെരഞ്ഞെടുത്തത്.
കവിത ട്രസ്റ്റ് 2025ൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലേക്ക് എൻട്രികൾ ക്ഷണിച്ചിരുന്നു. വ്യത്യസ്ത ലിപികളിലുള്ള ആകെ ഒമ്പത് പുസ്തകങ്ങൾ ലഭിച്ചു. ജനുവരിയിൽ നടക്കുന്ന കവിത ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ ജ്ഞാനപീഠ ജേതാവ് കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോ അവാർഡ് സമ്മാനിക്കും. ഡെന്നിസ് ഡി'കുൻഹയുടെയും മേരി ഡി'കുൻഹയുടെയും മകൻ ഫ്രാൻസിസ് ഡി'കുൻഹ വിശിഷ്ടാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.