ബി. ​ര​മാ​നാ​ഥ റൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​ഘം സെ​ന്റ് ജെ​റോ​സ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

എം.​എ​ൽ.​എ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ള​ക്കി​വി​ട്ട് ജ​യ് ശ്രീ​റാം വി​ളി​പ്പി​ച്ചു -കോ​ൺ​ഗ്ര​സ്

മം​ഗ​ളൂ​രു: സെ​ന്റ് ജെ​റോ​സ ഇം​ഗ്ലീ​ഷ് സ്കൂ​ൾ അ​ധ്യാ​പി​ക സി​സ്റ്റ​ർ പ്ര​ഭ​ക്കെ​തി​രെ മം​ഗ​ളൂ​രു സൗ​ത്ത് എം.​എ​ൽ.​എ​യും ബി.​ജെ.​പി നേ​താ​വു​മാ​യ വേ​ദ​വ്യാ​സ് കാ​മ​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഇ​ള​ക്കി​വി​ട്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ.

സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ മ​ന്ത്രി ബി. ​ര​മാ​നാ​ഥ റൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സം​ഘം.

ഏ​ക​പ​ക്ഷീ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തു​വ​രെ സം​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ച​ത്. ക്ലാ​സ് മു​റി​യി​ൽ അ​ധ്യാ​പി​ക ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്രം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തെ​ത്തി​യ​ത്.

വ​സ്തു​താ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച് സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് സം​ഘം വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​പി.​സി.​സി വ​ക്താ​വ് ഫ​ർ​സാ​ന, മു​ൻ എം.​എ​ൽ.​എ ജെ.​ആ​ർ. ലോ​ബോ, മ​മ​ത ഗ​ട്ടി​ൻ, ശ​ശി​ധ​ർ ഹെ​ഗ്ഡെ, ഷാ​ഹു​ൽ ഹ​മീ​ദ്, ഷാ​ല​റ്റ് പി​ന്റോ എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - St.Jerosa English School Teacher issue Congress leaders responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.