ബംഗളൂരു: കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച സുൽത്താനുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടക മുസ് ലിം ജമാഅത്ത് ബാംഗ്ലൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്പോര്‍ട്ടിങ് ജേര്‍ണി ജാഥ സംഘടിപ്പിച്ചു.
കെ.എം.ജെ ഓര്‍ഗനൈസിങ് സെക്രട്ടറി മുജീബ് സഖാഫി നേതൃത്വം നല്‍കിയ യാത്ര ബംഗളൂരു സുൽത്താൻ ഹസരത് തവക്കൽ മസ്താൻ ദർഗയിൽ രാവിലെ 7.30ന് നടന്ന സിയാറത്തോടെ ആരംഭിച്ചു. രാത്രി 10ന് ആൾസൂർ മർക്കസ്സുൽ ഹുദായിൽ സമാപിച്ചു. ജില്ലയിലെ ഏഴു പ്രധാന കേന്ദ്രങ്ങളിൽ സ്വീകരണവും പൊതുയോഗവും നടന്നു.
കെ.എം.ജെ. ബാംഗ്ലൂർ ജില്ല നേതാക്കളായ അബ്ദുൽ റഹ്‌മാൻ ഹാജി, അബ്ദുൽ ജലീൽ ഹാജി, ഇസ്മായിൽ സഅദി കിനിയ, ടി.സി. സാലിഹ് ശിവാജി നഗർ, സുബൈർ മൗലവി, ബഷീർ എച്ച്.എസ്.ആര്‍, സുബൈർ എച്ച്.എസ്.ആര്‍, മജിദ് പീനിയ, എസ്.വൈ.എസ്. ജില്ല പ്രസിഡന്‍റ് ജാഫർ നൂറാനി, ഫൈനാൻസ് സെക്രട്ടറി റസാഖ് ജാലി മഹൽ, ടി.ഒ.ടി. റഫീഖ്, ലത്തീഫ് അറോറ, എസ്.എം.എ നേതാക്കളായ മുഹമ്മദ് കോയ തങ്ങൾ, ആര്‍.എം.സി. ഇബ്രാഹിം, കെ.ജി.എഫ്. അബ്ദുറഹിമാൻ, അസീസ് രാമമൂർത്തി നഗർ, എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് ഫാറൂഖ് അമാനി, ശാഫി സഅദി പീനിയ, എസ്.ജെ.എം നേതാക്കളായ മജീദ് മൗലവി, വാജിദ് അംജദി, അൽത്താഫ് ബനശങ്കരി, മുത്വലിബ് ഹാജി, ഹനീഫ കെ.ആര്‍.പുരം, ജബ്ബാർ ഹാജി, സയ്യിദ് മസ്താൻ, ശിഹാബുദ്ദീൻ, ഖാദർ ഹാജി ഇന്ത്യൻ ബേക്കറി, മൂസ കെ.ആര്‍. പുരം, ഹനീഫ് മിസ്ബാഹി, ആസിക്ക് അരികരെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.