കാറിന്റെ ബോണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range കാറിന്റെ ബോണറ്റിനകത്ത് പെരുമ്പാമ്പ് കുടുങ്ങി; വനം അധികൃതർ കാട്ടിൽ വിട്ടു
മംഗളൂരു: കുന്താപുരത്തിനടുത്ത കൊങ്കി ഗ്രാമത്തിൽ കാറിന്റെ ബോണറ്റിനുള്ളിൽ ഇഴഞ്ഞു കയറിയ പെരുമ്പാമ്പിനെ ഉടമ കണ്ടെത്തിയതോടെ വനം അധികൃതർ പിടികൂടി ജീവനോടെ കാട്ടിൽ വിട്ടു.
ബഡകെരെയിലെ ചന്ദ്രപ്രകാശ് ഷെട്ടി തന്റെ ഹോണ്ട അമേസ് കാർ ഓടിക്കുന്നതിനിടെ എൻജിൻ ഭാഗത്തുനിന്ന് അസാധാരണ ശബ്ദം കേട്ട് പരിശോധിച്ചപ്പോയാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാമ്പിന് 12 അടി നീളമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.