ബംഗളൂരു: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദക്ഷിണ കന്നട ജില്ല കമ്മിറ്റി അപലപിച്ചു. രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭരണഘടന വിരുദ്ധ നീക്കം പ്രതിരോധിച്ചു പരാജയപ്പെടുത്താൻ രാജ്യത്തെ മുഴുവൻ മതേതര ശക്തികളും ഒന്നിക്കണമെന്ന് ജില്ല പ്രസിഡന്റ് സി. അബ്ദുൽ റഹിമാന്റെ അധ്യക്ഷതയിൽ നടന്ന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ വരാനിരിക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചു. റിയാസ് ഹരേക്കള, റഫീഖ് സൂരൽപാടി ഹാജി, അബ്ദുൽ റഹിമാൻ, അഡ്വ.എസ്. സുലൈമാൻ, സയ്യിദ് പി.കെ. ബങ്ങേരുകാട്ടെ, റഹൂഫ് മംഗലാപുരം, ബഷീർ ഉള്ളാൾ തുടങ്ങിയവർ സംസാരിച്ചു. 8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.