ബംഗളൂരു: സംസ്ഥാനത്തെ കേന്ദ്ര സർക്കാറിന്‍റെ പദ്ധതി പ്രകാരം സ്ഥാപിതമായ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്. ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നു എന്നാരോപിച്ചാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 172 ജൻ ഔഷധി കേന്ദ്രങ്ങളിൽ ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയ റെയ്ദിന്‍റെ അടിസ്ഥാനത്തില്‍ 133 എണ്ണത്തിലും ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നതായി കണ്ടെത്തി.
ജൻ ഔഷധി കേന്ദ്രങ്ങളിൽ ബ്രാൻഡഡ് മരുന്നുകൾ വിൽക്കാൻ പാടില്ല എന്ന് വ്യക്തമാക്കി സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് 1,200-ലധികം പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. നിലവില്‍ 177 ജൻ ഔഷധി കേന്ദ്രങ്ങളിൽ മാത്രമാണ് പരിശോധന നടത്തിയത് ശേഷിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ജൻ ഔഷധി ഉടമകൾ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണം. ബ്രാൻഡഡ് മരുന്നുകൾ എന്തിനാണ് വിൽക്കുന്നതെന്ന് മറുപടി നൽകിയില്ലെങ്കിൽ സംസ്ഥാന മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.