ബംഗളൂരു: ശിവമൊഗ്ഗ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നിർമിച്ച സമുദായ ഭവന ഉദ്ഘാടനം ഞായറാഴ്ച നടക്കും. സാഗർ റോഡ് മല്ലിഗനഹള്ളി വാജ്പേയി ലേഔട്ടിൽ നിർമിച്ച സമുദായ ഭവനം മലയാളിയുടെ മതസൗഹാർദത്തിന്റെ പ്രതീകം കൂടിയായാണ് തുറക്കുന്നത്. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുൻ ഉപമുഖ്യമന്ത്രിയും ശിവമൊഗ്ഗ എം.എൽ.എയുമായ കെ.എസ്. ഈശ്വരപ്പ ഉദ്ഘാടനം നിർവഹിക്കും.
ബി.വൈ. രാഘവേന്ദ്ര എം.പി, സാമൂഹിക ക്ഷേമ- പിന്നാക്ക വർഗ ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, ജെ.ഡി.എസ് ജില്ല പ്രസിഡന്റ് എം. ശ്രീകാന്ത്, ക്ഷേത്ര ധർമദർശി ഡോ. എസ്. രാമപ്പ, ഭദ്രാവതി ബിഷപ് റവ. മാർ ജോസഫ്, ശിവമൊഗ്ഗ ഷാഫി ജുമാമസ്ജിദ് ഖതീബ് മുനീർ ഫൈസി, ശിവമൊഗ്ഗ കേരള സമാജം പ്രസിഡന്റ് പ്രദീപ് മീത്തൽ, സെക്രട്ടറി വി. ഗിരീഷ് കുമാർ, ബിൽഡിങ് കമ്മിറ്റി ചെയർമാൻ കെ. രാമകൃഷ്ണൻ, സമാജം മഹിള സംഘം പ്രസിഡന്റ് ബ്രിജിത്ത് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. സമാജം വനിത വിഭാഗത്തിന്റെ കലാപരിപാടികൾക്ക് പുറമെ, വൈകീട്ട് ഗാനമേളയും കോമഡി ഷോയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.