ജിഷ
മംഗളൂരു: തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. പുത്തൂർ പദ്‌നൂർ ഗ്രാമത്തിലെ കൂട്ടേലു സ്വദേശിയായ കിരണിന്റെ മകൾ ജിഷയാണ്(ഏഴ് )മരിച്ചത്. തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബന്ധുവായ പ്രത്യുഷ് (10) ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. കിരണിന്റെ സഹോദരൻ കിഷോറിന്റെ മകനും അതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമാണ് പ്രത്യുഷ്.
വെള്ളിയാഴ്ച വൈകിട്ട് സെഡിയപു കൂട്ടേലുവിനടുത്ത് രണ്ട് കുട്ടികളും സ്കൂൾ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണം. നിലവിളി കേട്ട് പ്രദേശവാസിയായ നാരായൺ (40) അവരെ രക്ഷിക്കാൻ ഓടിയെത്തി, പക്ഷേ തേനീച്ചകൾ അദ്ദേഹത്തേയും കുത്തി. മൂന്നുപേരെയും ഉടൻ പുത്തൂരിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ജിഷയുടെ നില വഷളായതിനെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻരക്ഷിക്കാനായില്ല.
പ്രത്യൂഷിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.