പറക്കും പാമ്പുമായി ശ്യാം
ബംഗളൂരു:മൈസൂരു വിജയനഗർ ഫസ്റ്റ് സ്റ്റേജിലെ വീടിനുള്ളിൽഗോൾഡൻ ട്രീ സ്നേക്ക് എന്നറിയപ്പെടുന്നഅപൂർവമായ ഓറഞ്ച് തലയുള്ള പറക്കുംപാമ്പിനെ കണ്ടെത്തി. മംഗളൂരു ഉൾപ്പെടെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണുന്ന വിഷമില്ലാത്ത ഇനം നിരുപദ്രവകാരിയാണിത്. 'മുഡ' അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ഗംഗാധരപ്പയുടെ അടുക്കളയിലെ പാത്രത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു പാമ്പ്.
പാമ്പ് ജനാലയിലൂടെ അകത്തുകടന്നതാണെന്ന് കരുതുന്നതായും വീടിന് പുറത്തുള്ള വഴുതനങ്ങയിൽ ദിവസങ്ങൾക്ക് മുമ്പ് ഇതേ പാമ്പിനെ കണ്ടിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. സമീപത്തെ വൈദ്യുതി അറ്റകുറ്റപ്പണികൾക്കിടെ പാമ്പിന് ശല്യമുണ്ടായിരിക്കാമെന്നും, തുടർന്ന് വൈദ്യുതി പൈപ്പിൽ അഭയം തേടേണ്ടി വന്നതായും അവർ സംശയിക്കുന്നു.
പ്രശസ്ത പാമ്പ് രക്ഷാപ്രവർത്തകനും ഹെർപ്പറ്റോളജിസ്റ്റുമായ സ്നേക്ക് ശ്യാമിന് വിവരം നൽകുകയും അദ്ദേഹം ആ ഉരഗത്തെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. മൈസൂരു മേഖലയിൽ അപൂർവമായി കാണപ്പെടുന്ന പറക്കും പാമ്പ് ഇനത്തിൽ പെട്ടതാണെന്ന് അദ്ദേഹം പിന്നീട് സ്ഥിരീകരിച്ചു. “വ്യത്യസ്തമായി കാണപ്പെടുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും നിരുപദ്രവകരമാണ്. ഈ പാമ്പുകൾ വിഷമില്ലാത്തവയാണ്, തീരപ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. മൈസൂരുവിൽ ഒരെണ്ണം കണ്ടെത്തുന്നത് അസാധാരണമാണ്, ”അദ്ദേഹം പറഞ്ഞു.മരങ്ങൾക്കിടയിൽ തെന്നിമാറാനുള്ള അത്ഭുതകരമായ കഴിവിന് പേരുകേട്ടതാണ് പറക്കുന്ന പാമ്പുകളെന്ന് പറഞ്ഞു.
“കഴിഞ്ഞ ആഴ്ച മൈസൂരുവിൽ നിന്ന് ഒൻപതിലധികം ബ്രോൺസ്ബാക്ക് ട്രീ സ്നേക്കുകളെ ഞാൻ രക്ഷപ്പെടുത്തി, ഇപ്പോൾ എനിക്ക് ഒരു അപൂർവ ഓറഞ്ച് ഹെഡഡ് ഫ്ലയിംഗ് സ്നേക്കിനെ പിടികൂടാൻ കഴിഞ്ഞു. ഈ പാമ്പുകൾ സാധാരണയായി മരങ്ങളിൽ വസിക്കുകയും അപൂർവ്വമായി നിലത്തേക്ക് ഇറങ്ങുകയോ വീടുകളിൽ പ്രവേശിക്കുകയോ ചെയ്യും. മൈസൂരുവിലെ അമിതമായ വേനൽക്കാല ചൂട്, അതും ഫെബ്രുവരിയിൽ, പല മരങ്ങളും ഇലകൾ കൊഴിഞ്ഞുവീഴുന്നത് അവക്ക് അഭയം കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.