മി​ശ്ര വി​വാ​ഹി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​ അ​പേ​ക്ഷ​ക​ൾ​ക്ക് ചു​വ​പ്പ് നാ​ട​യി​ൽ വി​ശ്ര​മം

ബം​ഗ​ളൂ​രു: മി​ശ്ര​വി​വാ​ഹി​ത​ർ​ക്കു​ള്ള​പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ആ​നു​കൂ​ല്യ​ങ്ങ​ൾ തേ​ടി​യു​ള്ള​അ​പേ​ക്ഷ​ക​ൾ ഭൂ​രി​ഭാ​ഗ​വും ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​ആ​ക്ഷേ​പം.

2025-26 ൽ ​മാ​ത്രം അ​പേ​ക്ഷ​ക​രി​ൽ 63 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ർ​ക്ക് (ആ​കെ 5,210 അ​പേ​ക്ഷ​ക​രി​ൽ 3,319 പേ​ർ​ക്ക്) ഇ​തു​വ​രെ ആ​ദ്യ ഗ​ഡു പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. മു​ഴു​വ​ൻ തു​ക​യും 27 അ​പേ​ക്ഷ​ക​ർ​ക്ക് (0.51 ശ​ത​മാ​നം) മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.2015-16 (ഫെ​ബ്രു​വ​രി 28 വ​രെ​യു​ള്ള) മു​ഴു​വ​ൻ ഡാ​റ്റ​യു​ടെ​യും വി​ല​യി​രു​ത്ത​ലി​ൽ, 5,591 അ​പേ​ക്ഷ​ക​ർ​ക്ക് ഇ​തു​വ​രെ ആ​ദ്യ ഗ​ഡു ല​ഭി​ച്ചി​ല്ല. ഇ​തി​ൽ 2017-18 വ​രെ സ​മ​ർ​പ്പി​ച്ച ഒ​മ്പ​ത് അ​പേ​ക്ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ ​പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ ല​ഭി​ക്കും.​

അ​തേ​സ​മ​യം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​രു​ഷ​ൻ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ ദ​മ്പ​തി​ക​ൾ​ക്ക് 2.5 ല​ക്ഷം രൂ​പ പ്രോ​ത്സാ​ഹ​ന​മാ​യി ല​ഭി​ക്കും (സ്ത്രീ​ക്ക് 18-42 വ​യ​സ്സ് തി​ക​യ​ണം, പു​രു​ഷ​ന് 21-45 വ​യ​സ്സ് തി​ക​യ​ണം. അ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ കൂ​ട​രു​ത്).​

ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ആ​ദ്യ പ​കു​തി ദ​മ്പ​തി​ക​ളു​ടെ പേ​രി​ലു​ള്ള ജോ​യി​ന്റ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ, ര​ണ്ടാം പ​കു​തി സ്ഥി​ര നി​ക്ഷേ​പ​മാ​യി ന​ൽ​കും.​ഇ​ത് ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

പ​ദ്ധ​തി​ക്കു​ള്ള ഫ​ണ്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ൽ 50:50 അ​നു​പാ​ത​ത്തി​ൽ പ​ങ്കി​ടു​ന്നു. സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ്രാ​ന്റു​ക​ൾ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കു​ടി​ശ്ശി​ക വ​ന്ന​ത്.

Tags:    
News Summary - Government assistance applications for intercast marriages are suspended in the red country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.