തീപിടിച്ച് നശിച്ച ബസ്
മംഗളൂരു: കുന്താപുരത്ത് നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ആളപായമില്ല.ഹുലിക്കല്‍-ബാലെബരെ ഘട്ട് സ്ട്രെച്ചിന് സമീപമുള്ള പ്രധാന റോഡിലാണ് സംഭവം. ബസിന്റെ മുന്‍ഭാഗത്താണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.ആ സമയം 35 ലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു.
ഡ്രൈവറും കണ്ടക്ടറും വാഹനം റോഡരികിലേക്ക് മാറ്റി എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.മിനിറ്റുകൾക്കുള്ളിൽ തീ അതിവേഗം പടരുകയും ബസ് മുഴുവൻ കത്തിനശിക്കുകയും ചെയ്തു. പ്രദേശവാസികളും യാത്രക്കാരും ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ എത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, കൂടുതൽ അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.