കൊല്ലപ്പെട്ട പൂജ
Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ പി.യു.സി വിദ്യാർഥിനി മരിച്ചു
മംഗളൂരു: കുടക് ജില്ലയിൽ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. മടിക്കേരി സെന്റ് മൈക്കിൾസ് കോളേജ് വിദ്യാർഥിനിയും ഗിരീഷിന്റെ മകളുമായ പൂജയാണ്(17) മരിച്ചത്.
പൂജ ബസിൽ നിന്നിറങ്ങി വനത്തിന്റെ അതിരിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, വഴിമധ്യേ മരിച്ചു
കാട്ടാനകളുടെ പതിവ് സഞ്ചാരത്തെക്കുറിച്ച് വനംവകുപ്പിനെ പലതവണ അറിയിച്ചിരുന്നതായി ബെട്ടത്തുരു നിവാസികൾ ആരോപിച്ചു. നിവേദനങ്ങൾ നൽകിയിട്ടും ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.