Posted On
date_range Updated On
date_range കഞ്ചാവുപയോഗത്തിന് ഏഴുപേരെ അറസ്റ്റു ചെയ്തു
ബംഗളൂരു: ചാമരാജ്നഗർ ഗാലിപുര എക്സ്റ്റൻഷനിലെ തകർന്ന കെട്ടിടത്തിൽ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 42 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മുഹമ്മദ് ആവേഷ്, സകാഉല്ല ശരീഫ്, സയ്യിദ് സർദാർ, മുഹമ്മദ് മിനാജ്, മുബാറക്, അയൂബ് ഖാൻ, സയ്യിദ് റുമാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചാമരാജനഗർ ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.