ഗദക് ആർ.കെ അണ്ടര്‍ പാസിനടുത്ത് സ്കൂള്‍ ബസ് മറിഞ്ഞപ്പോൾ
Posted On
date_range Updated On
date_range സ്കൂള്‍ ബസപകടം; ഒഴിവായത് വന്‍ ദുരന്തം
ബംഗളൂരു: ഗദക് നഗരത്തിലെ ആർ.കെ അണ്ടര്‍ പാസിനടുത്ത് സ്കൂള്‍ ബസ് മറിഞ്ഞു. ശ്രീ പാർശ്വനാഥ് ഇംഗ്ലീഷ് ഹൈ സ്കൂളിലെ ബസാണ് മറിഞ്ഞത്. ആദ്യദിനം കുട്ടികളെ കയറ്റുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബസ് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗദക് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.