ബെളഗാവിയിൽ മറിഞ്ഞ സ്കൂൾ ബസ്
Posted On
date_range Updated On
date_range സ്കൂൾ ബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരിക്ക്
ബംഗളൂരു: ബെളഗാവിയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരിക്ക്. മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം. സി.എസ്. മുഗൽഖോഡ് കന്നട ആൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലോക്ക് എജുക്കേഷൻ ഓഫിസർ അജിത്ത് മന്നിക്കേരി ആശുപത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.