സമ്മേളനത്തിന്റെ പ്രധാനവേദിയുടെ പന്തൽ നിർമാണ കാൽനാട്ടൽ ചടങ്ങ് ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാരും മറ്റു നേതാക്കളും സമീപം
ബംഗളൂരു: ഈ മാസം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുൽ ഉലമ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളന സ്റ്റേജ് നിർമാണത്തിന് കാൽ നാട്ടി.
സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സ്വാഗതസംഘം ഭാരവാഹികളായ സിദ്ദീഖ് തങ്ങൾ, പി.എം. അബ്ദുല്ലത്തീഫ് ഹാജി, എ.കെ. അഷ്റഫ് ഹാജി, എം.കെ. നൗഷാദ്, താഹിർ മിസ്ബാഹി.
അസ്ലം ഫൈസി, കെ.എച്ച്. ഫാറൂഖ്, അനീസ് കൗസരി, റഫീഖ് ഹുദവി കോലാർ, സി.എച്ച്. അബുഹാജി, മുനീർ ഹെബ്ബാൾ, അയ്യൂബ് ഹസനി, റസാഖ് എം. കെ, ഷാജൽ തച്ചംപൊയിൽ, റഹീം ചാവശേരി, സാദിഖ് ബി.ടി.എം, സമദ് ഫൈസി, സുബൈർ കായക്കൊടി, മനാഫ് നജാഹി, റഷീദ് ഹാജി പുത്തൂർ, അബ്ദുറഹ്മാൻ നദ്വി, അഡ്വ. ഇല്യാസ്, ഈസ നീലസാന്ദ്ര, മുസ്തഫ താനി റോഡ്. സലീം കെ.ആർ പുരം എന്നിവർ സംബന്ധിച്ചു.
ബംഗളൂരു പാലസ് ഗ്രൗണ്ടിൽ 300 പേർക്ക് ഇരിക്കാവുന്ന വേദിയാണ് നിർമിക്കുന്നത്. ലക്ഷത്തിലധികം പേർക്ക് ഇരുന്ന് സമ്മേളന നടപടികൾ വീക്ഷിക്കാൻ വിധത്തിലുള്ള സംവിധാനമാണ് ശംസുൽ ഉലമ നഗരിയിൽ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.