ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന
വനിതാദിനാഘോഷത്തില്‍ നിന്ന്
സമൂഹസേവനത്തിൽ മാതൃകയായ വനിതകൾക്ക് ആദരം
ബംഗളൂരു: വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. വിവർത്തകയും ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. പ്രഗതി ഡിഗ്രി കോളേജ്, കാഡുഗോടി പ്രിൻസിപ്പൽ ഡോ. ചന്ദ്രകാന്ത നായക് ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീനിവാസ്, ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ എന്നിവർ സംസാരിച്ചു. വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷന് ഹെഡ് കോൺസ്റ്റബിൾ കെ. ലക്ഷ്മമ്മ, ഇമ്മടിഹള്ളി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തക അഞ്ജലി, ബി.ബി.എം.പി. പൗരശുചീകരണ തൊഴിലാളി പത്മമ്മ എന്നിവരെ ആദരിച്ചു. പ്രഫ. വി.എസ്. രാകേഷ് സ്വാഗതവും സെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.