ചിന്നപ്പ
Posted On
date_range Updated On
date_range കാടിന് കാവലാളായ, കഥപറഞ്ഞ ‘റേഞ്ചർ ചിന്നപ്പ’ വിടവാങ്ങി
ബംഗളൂരു: കാടിനെ മരംകൊള്ളക്കാരിൽനിന്നും കാട്ടുതീയിൽനിന്നും കാക്കുകയും കാടിന്റെ കഥ പറയുന്ന ഗ്രന്ഥം രചിക്കുകയും ചെയ്ത റിട്ട. ഫോറസ്റ്റ് റേഞ്ചർ കൊട്രൻഗഡ എം. ചിന്നപ്പ (84) നിര്യാതനായി. ‘റേഞ്ചർ ചിന്നപ്പ’ എന്ന പേരിൽ അറിയപ്പെട്ട ചിന്നപ്പ വനംകൊള്ളക്കെതിരെ ശക്തമായി പൊരുതിയും കാട്ടുതീ വരാതെ സൂക്ഷിക്കാനുള്ള കരുതൽ നടപടികളിലൂടെയും ശ്രദ്ധേയനായിരുന്നു. അദ്ദേഹം രചിച്ച ‘കാഡിനോളഗൊണ്ടു ജീവ’ എന്ന കന്നട പുസ്തകം ഏഴ് പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.